തൃശൂർ: കേരളത്തിലെ ഇവന്റ് മാനേജർമാരുടെ സംഘടനയായ ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ കേരള (ഇമാക്) യുടെ സൈലന്റ് ഹീറോസ് അവാർഡുകൾ വിതരണം ചെയ്തു. തൃശൂർ ഹയാത്ത് റീജൻസിയിൽ നടന്ന പുരസ്കാര നിശയുടെ എട്ടാം പതിപ്പ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു. ഹരി ആനന്ദ് ലേബലിന്റെ സ്ഥാപകനും ഡിസൈനറും സംരംഭകനുമായ ഹരി ആനന്ദിനാണ് ഇക്കുറി പുരസ്കാരം.
ഇമാക് അംഗങ്ങൾക്കായി ഇമാക് മെഡ്കെയർ എന്ന ക്ഷേമ പദ്ധതിയും ഉദ്ഘാടനം ചെയ്തു. ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ കേരള പ്രസിഡന്റ് രാജു കണ്ണന്പുഴ, ജനറൽ സെക്രട്ടറി ബഹനാൻ കെ. അരീക്കൽ, വൈസ് പ്രസിഡന്റ് ധിഷൻ അമ്മാനത്ത്, ട്രഷറർ പ്രവീണ്‍ ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി അജേഷ് മുകുന്ദൻ, സൈലന്റ് ഹീറോസ് - 2026 കണ്‍വീനർ ജോയൽ ജോണ്‍ എന്നിവർ പങ്കെടുത്തു.